പത്തനംതിട്ട: വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ കഴിയുന്നവർ, ക്വാറന്റൈൻ കാലയളവിൽ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നവർ തുടങ്ങിയവർക്ക് ക്വാറന്റൈൻ റിലീസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ.ഷീജ അറിയിച്ചു. ക്വാറന്റൈൻ കാലാവധി ശരിയായ രീതിയിൽ പൂർത്തീകരിച്ചവർക്ക് അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകും.