തിരുവല്ല: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഔഷധങ്ങൾ എത്തിച്ചു നൽകി. തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് ഔഷധങ്ങൾ കൈമാറി. പി.എസ് അമൽരാജ്, ജി.ഭുവനേന്ദ്രൻ, കെ. സാബു, ജോമോൻ ഫെർണാണ്ടസ്, ബിബിൻ ബേബി, അനു പ്രണവ്, വിൻസെന്റ് എന്നിവർ പങ്കെടുത്തു.