പന്തളം: കുളനട കുളനിലം പാടത്ത് നെൽക്കൊയ്ത് എടുത്തു. കുളനട-ഞെട്ടൂർ കുളനിലം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നിരവധി വർഷങ്ങളായി തരിശായി കിടന്ന ഈ പാടശേഖരത്തിൽ ഈ വർഷം നെൽ കൃഷി പുന:രാരംഭിച്ചിരുന്നു.10 ഏക്കറോളം വരുന്ന പാടത്ത് ജ്യോതി ഇനത്തിൽപെട്ട നെല്ലാണ് കൃഷി ചെയ്യ്തത്. ഞെട്ടൂർ തുണ്ടത്തിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ നായർ എന്ന കർഷകനാണ് കൃഷി ഇറക്കിയത്.കുളനടപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.കൊയ്ത്ത് മെതി യന്ത്രം ഉപയോഗിച്ചാണ് കൊയ്ത് എടുത്തത്.പഞ്ചായത് ഞെട്ടൂർ വാർഡ് മെമ്പർ പി.ആർ മോഹൻദാസ്, പാടശേഖര സമിതി അംഗം ഗോപാലകൃഷ്ണ പിള്ള എന്നിവർ സന്നിഹിതരായിരുന്നു. വരും വർഷങ്ങളിലും പാടത്ത് കൃഷി ഇറക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം.