പന്തളം: പന്തൽ ഡെക്കറേഷൻ,ലൈറ്റ് ആൻ സൗണ്ട് വാടക സ്റ്റേർ ഉടമകളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിപൊലീസ് ഉദ്യാഗസ്ഥർക്ക്‌ വേണ്ടി പന്തൽ ഒരുക്കി നൽകി.അടൂരിലും പന്തളത്തും പറക്കോട്ടുമാണ്‌ലോക്ക് ഡൗണുമായി ബന്ധപ്പെട്ട്‌ജോലിക്കിടെ വെയിൽ കൊള്ളുന്ന പൊലീസ് ഉദ്യാഗസ്ഥർക്ക്‌വേണ്ടി എല്ലാ സജീകരണത്തോടു കൂടിയ പന്തൽ ഒരുക്കി നൽകിയത്.പന്തളം ബ്ലോക്ക് മുൻ പഞ്ചായത്തംഗം ബി.പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ തട്ടയിൽ അമ്മൂസ് ഈവന്റ്സ് ആൻ കേറ്റേറിംഗ് ജിവനക്കാർ ചേർന്നാണ് സൗജന്യമായി പന്തൽ ഒരുക്കി നൽകിയത്.