ചെങ്ങന്നൂർ: നഗരസഭയും ഫയർഫോഴ്സും ചേർന്ന് നഗരസഭാ ഓഫീസും അന്യസംസ്ഥാന തൊഴിലാളികളുടെ സങ്കേതങ്ങളും പരിസരവും അണുവിമുക്തമാക്കി. കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജന്റെ നേതൃത്വത്തിലായിരുന്നു മരുന്ന് തളിച്ചത്. നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ എൻ.കെ.ശംഭു നമ്പൂതിരി, ഫയർ ആൻഡ് റസ്‌ക്യൂ സീനിയർ ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.