kitchen
കമ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ പ്രവർത്തകർ ഏറ്റുവാങ്ങുന്നു

മല്ലപ്പള്ളി: പഞ്ചായത്ത് ആരംഭിച്ച കമ്യൂണിറ്റി കിച്ചണിലേക്ക് വാർഡുതലത്തിൽ പ്രവർത്തിക്കുന്ന കുടുബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സമാഹരിക്കുന്ന കാർഷിക വിളകളും മറ്റ് ഉൽപ്പന്നങ്ങളും വില്ലേജ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചൺ കേന്ദ്രത്തിലെത്തിച്ച് പാകം ചെയ്ത് ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുന്നു. രാവിലെയും ഉച്ചക്കും വൈകിട്ടും സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നത്.നിരീക്ഷണത്തിലുള്ളവർക്ക് പുറമെ, അഗതി,അശരണർ, അതിഥിതൊഴിലാളികൾ എന്നിവർക്കാണ് ഭക്ഷണം എത്തിക്കുന്നത്.