എഴുമറ്റൂർ: വരിപ്പൻകോട്ട് കോയിക്കൽ ടി. കെ.രവിവർമ തമ്പുരാൻ (ഓമനക്കുട്ടൻ-68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: കോതമംഗലം കുറ്റിലഞ്ഞി പുത്തൻമഠം ഓമന രവിവർമ്മ. എഴുമറ്റൂർ ഇ.സി.എ.സി ലൈബ്രറി പ്രസിഡന്റ്, മാനവ സംസ്‌കൃതി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മക്കൾ: ദർശന വർമ്മ, ശ്രീദർശൻ വർമ്മ, മരുമകൻ: പ്രശാന്ത് വർമ്മ. കെ.പി.സി.സി അംഗം അഡ്വ.കെ.ജയവർമ്മ സഹോദരനാണ്.