മലയാലപ്പുഴ: ചെങ്ങറ സമരഭൂമിയിലെ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ നൽകാനുത്തരവ് സമരഭൂമിയിലെ ചില കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണിത്. റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് സമരഭൂമിയിലെ കുടുംബങ്ങളുടെ ലിസ്റ്റിൽ ചില കുടുംബങ്ങളുടെ പേരില്ലെന്നറിയുന്നത്. തുടർന്നിവർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇവർക്കുകൂടി ഇന്നു മുതൽ സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് കോന്നി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ബി.മൃണാൾസൻ പറഞ്ഞു.