പത്തനംതിട്ട: ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ച തുമ്പമൺ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയതായി ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. 18 പേരിൽ 16 പേർ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേർ എറണാകുളം ജില്ലക്കാരുമാണ്. ഇതിൽ ഏഴു പേർ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തിൽ യാത്ര ചെയ്തവരാണ്. സെക്കന്ററി കോൺടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്.
രോഗം ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എപ്രിൽ ഒന്നുമുതൽ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാഅച്ച് 21 മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരപഥവും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട് മാപ്പ് പ്രകാരം ഈ സ്ഥലങ്ങളിൽ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.