പന്തളം: കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള സി.പി.ഐ സഹായങ്ങളുടെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് നടന്നു. പന്തളം നഗരസഭയുടെ അടുക്കള പ്രവർത്തിക്കുന്ന ശിവരഞ്ചിനി ഓഡിറ്റോറിയത്തിൽ ചുമതലക്കാരിയായ എ.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവിക്ക് ഭക്ഷ്യവസ്തുക്കൾകൈമാറി സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ, ഡി.സജി, ടി.മരുകേഷ്, കെ. മണിക്കുട്ടൻ, എസ്.രാജേന്ദ്രൻ, ആർ.ജയൻ, എസ്.അഖിൽ, എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.