പത്തനംതിട്ട: നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ചിറ്റാർ സ്വദേശികളായ ദമ്പതികളുടെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ച ഇവരുടെ പരിശോധന ഫലം ഇന്നലെയാണ് ലഭിച്ചത്. ഇവരെ ഡിസ്ചാർജ് ചെയ്തു. 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.