നാരങ്ങാനം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ മേൽവിലാസം ചോദിച്ച് ആംബുലൻസ് കറങ്ങിയത് ജനങ്ങളിൽ ഭീതി പരത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീക്ക് തൊണ്ടവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് അവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് വിടുകയായിരുന്നു. മേൽവിലാസം അറിയാതെ ആംബുലൻസ് പലയിടത്തും കറങ്ങി. ഇത് ജനങ്ങളിൽ ഭീതി പരത്തി. ഇവരെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയെങ്കിലും രോഗസാദ്ധ്യത ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.