03-curd

അടൂർ: ലോക്ക് ഡൗണിനെ തുടർന്ന് വിവിധയിടങ്ങളിലെ റോഡിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി
എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച 'പൊലീസിന് ഒരു സല്യൂട്ട് ' പരിപാടിയുടെ ഉത്ഘാടനം യൂണിയൻ ചെയർമാൻ അഡ്വ. എം.മനോജ് കുമാർ നിർവഹിച്ചു. 14 വരെ അടൂർ യൂണിയൻ പരിധിയിലുള്ള ഏനാത്ത്, കൊടുമൺ, കൂടൽ അടൂർ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് യൂത്ത് മൂവ്‌മെന്റ് സഹകരണത്തോടെ സംഭാരം നൽകും. യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ബിനീഷ് കടമ്പനാട്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുജിത് മണ്ണടി, യൂത്തുമൂവ്‌മെന്റ് നേതാക്കളായ കണ്ണൻ ഇടത്തിട്ട, ഖാനു ഐക്കാട്, അനന്തു എളമണ്ണൂർ എന്നിവർ നേതൃത്വം നൽകി.