പത്തനംതിട്ട: മാർച്ച് 5ന് ശേഷം ജില്ലയിൽ എത്തിയവർ 28 ദിവസം നിർബന്ധമായും ഹോം ക്വാറന്റൈനിൽ തുടരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്നു വന്നവർക്കൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർക്കും ഇതു ബാധകമാണ്. ഈ കാലയളവിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു സന്ദർശകരുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കമില്ലാതെ വായുസഞ്ചാരമുള്ള ഒരു മുറിയിൽ തനിച്ചുകഴിയേണ്ടതാണ്. കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തെ കരുതി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുൾപ്പെടെ എല്ലാവരും ഈ നിർദേശം പാലിക്കണം. ജില്ലയിൽ മാർച്ച് 22 ന് എത്തിയവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നത് എപ്രിൽ 19ന് ശേഷമായിരിക്കും.