പത്തനംതിട്ട: നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ഭിന്നശേഷിക്കാർ ചികിത്സാച്ചെലവുകൾ റീഇംബേഴ്‌സുമെന്റായി ലഭിക്കുന്നതിന് രക്ഷ ടി.പി.എ എറണാകുളം എന്ന സ്ഥാപനത്തിലേക്ക് cochin@rakshatpa.com എന്ന ഇമെയിൽ വിലാസത്തിൽ ക്ലെയിം ഫോം സംബന്ധിച്ച മുഴുവൻ രേഖകളും അയച്ചു നൽകണം. ഒരു കോപ്പി കൊല്ലം എസ്.എൻ.എസി (സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ) യിലേക്കും niramayakollam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. ലോക്ക്ഡൗൺ അവസാനിച്ച് പോസ്റ്റ് ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് ഒറിജിനൽ ബില്ലുകൾ രക്ഷ ടിപിഎയ്ക്ക് തപാൽ മുഖേന അയച്ചു നൽകിയാൽ മതിയാകും. കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ഒട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പോസ്റ്റ്ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ രേഖകൾ ഇൻഷുറൻസ് കമ്പനിയിലേക്ക് അയയ്ക്കാൻ സാധിക്കാത്തതിനാലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സാമൂഹികനീതി വകുപ്പ് അറിയിച്ചു.