ചെങ്ങന്നൂർ: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ, താലൂക്ക് ഓഫീസ്, ട്രഷറി, സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് മുഖാവരണം, സാനിറ്ററൈസർ, തൂവാല എന്നിവ വിതരണം ചെയ്തു.നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ, തഹസിൽദാർ എസ്.മോഹനൻ പിള്ള എന്നിവർ ചേർന്ന് റെഡ്‌ക്രോസ് ജില്ലാ പ്രസിഡന്റ് ജോസ് വരുത്തക്കരി, താലുക്ക് പ്രസിഡന്റ് തോമസ് ചാക്കോ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ.ജോർജ്, റെഡ്‌ക്രോസ് ഭാരവാഹികളായ സി.കെ.അശോക്, പ്രദീപ് ശാന്തിസദൻ, എസ്.ശ്രീജിത്ത് കുമാർ, ചെറിയാൻ തോമസ് എന്നിവർ പങ്കെടുത്തു.