04-kit-pullad
പുല്ലാട് എസ്.വി.എച്ച്.എസിലെ എസ്പിസി യൂണിറ്റിന്റെനേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണവും ധനസഹായവും

പുല്ലാട് : ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കോയിപ്രം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.എസ്.പി.സി യൂണിറ്റ് സമാഹരിച്ച ഭക്ഷ്യകിറ്റുകൾ, ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്നതിന് തയാറാക്കി നൽകി.സാനിറ്റൈസറും ഇതോടൊപ്പം വിതരണം ചെയ്തു.നിർദ്ധനരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതൊടൊപ്പം ധനസഹായവും മാസ്‌കും നൽകി. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ആർ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവസ്തുക്കളും കിറ്റുകളും ധനസഹായ കൈമാറ്റവും നടത്തി.എ.ഡി.എൻ.ഒ സുരേഷ് കുമാർ ജി. സന്നിഹിതനായിരുന്നു. ജനമൈത്രി പൊലീസിനുവേണ്ടി കോയിപ്രം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രമേശ് കുമാർ ഭക്ഷ്യവസ്തുക്കളും കിറ്റുകളും ഏറ്റുവാങ്ങി.കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്കിയ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും സാനിറ്റൈസറും കോയിപ്രംപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്, പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ സി എന്നിവരും കോയിപ്രം പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. അനിൽകുമാർ, വാർഡ് മെമ്പർ ഷിബു കുന്നപ്പുഴ,റോയി പരപ്പുഴ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ എസ്.രമേഷ്,പി.ടി.എ പ്രസിഡന്റ് കെ.ജി.അശോകൻ,ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് തങ്കച്ചൻ ജോർജ്ജ്, സി.പി.ഒ മാരായ അശോക് കുമാർ എൻ.ആർ.,ബിന്ദു കെ.നായർ,അദ്ധ്യാപിക ശ്രീജ എൻ.നായർ എന്നിവർ ചേർന്ന് നേതൃത്വം നൽകി.