പന്തളം:കോവിഡ് 19 ഭീതിയിലും, ലോക്ക് ഡൗൺ നിരാശയിലും കഴിയുന്ന പൊതു സമൂഹത്തിന് ഉണർവേകാനും, മാനസിക പിരിമുറുക്കം ഇല്ലാതാക്കുവാനും 14വരെ വീട്ടിൽ ഇരുന്ന് നടപ്പാക്കുവാനുള്ള 12 ഇന കർമ്മപദ്ധതികൾ കുളനട പഞ്ചായത്ത് ഉണർവ് 2020 എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾ ഇത് ഏറ്റെടുത്തു വിജയിപ്പിക്കുവാൻ താത്പര്യപ്പെടുന്നു.ഒപ്പം നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഫോട്ടോകളും, വീഡിയോ ക്ലിപ്പുകളും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുക.