04-vattukulam
ഈന്താറ്റുപാറയ്ക്ക് സമീപം കൈയ്യംതടം വയൽക്കരയിൽ വ്യാജവാറ്റിന് വെളളമെടുക്കാൻ സർവ്വജ്ജമായ കുളം

ഇലവുംതിട്ട:അമോണിയ വാതകം കോടയിൽ കടത്തിവിട്ട് വാറ്റിയ വിഷമദ്യം സുലഭം.ഇവ ദിവസം മുന്ന് നേരം നിശ്ചിത അളവിൽ കഴിച്ചാൽ കൊറോണ പിടിപെടില്ലെന്ന് പ്രചരിപ്പിച്ചാണ് വിഷമദ്യം പലയിടങ്ങളിലും ക്വാട്ടർ കുപ്പികളിൽ എത്തിച്ചിട്ടുളളത്. വർഷങ്ങൾക്ക് മുമ്പ് വ്യാവസായിക വാറ്റുകേന്ദ്രമെന്ന് പേര് പതിഞ്ഞ ഈന്താറ്റുപാറ വയൽ വരമ്പുകളിൽ വച്ചാണ് ഇവ വാറ്റി കടത്തിയെതെന്നാണ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുളളത്.കുറ്റിക്കാട്ടിലെ കുളക്കരകളിൽ രാത്രികാലത്ത് വാറ്റിയ മദ്യം രണ്ട് ദിവസങ്ങളായി വെളുപ്പിന് മൂന്നരയോടെ ഓട്ടോയിൽ കടത്തിയെന്നാണ് വിവരം.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്‌സൈസ്-പൊലീസ് വിഭാഗങ്ങൾ വെവേറെയുളള പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നതായും എക്‌സൈസ് വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.