ചെങ്ങന്നൂർ: നഗരസഭയുടെ വാഹനത്തിലുള്ള കുടിവെള്ള വിതരണം ഇന്നു മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.ജി.പി.എസ്.ഘടിപ്പിച്ച വാഹനത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എല്ലാ നിയന്ത്രണങ്ങളും കുടിവെള്ള വിതരണത്തിലുണ്ടാകുമെന്ന് ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.