മെഴവേലി : പഞ്ചായത്തിലെ ഉള്ളന്നൂരിൽ പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും ജീവനക്കാരും 2 മണിക്ക് ശേഷം ആശുപത്രി പൂട്ടി പോകുന്നതായി പരാതി.ഇന്നലെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പും,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്.അനീഷ് മോനും,പഞ്ചായത്ത് സെക്രട്ടറിയും,അസി.സെക്രട്ടറിയും കൂടി പി.എച്ച്.സിയിൽ എത്തിയപ്പോൾ ക്ലർക്കും, ഹോസ്പിറ്റൽ അറ്റന്ററും ഒഴിച്ചുള്ള ബാക്കി എല്ലാവരും സ്ഥലം വിട്ടിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രം വൈകിട്ട് 6വരെ പ്രവർത്തിക്കണമെന്ന സർക്കാർ നിർദ്ദേശം നാളിതു വരെ പാലിച്ചിട്ടില്ല. മാത്രമല്ല ക്വാറന്റയിലിൽ കഴിയുന്ന രോഗികളുടെ പരിസരത്ത് പോലും ഒക പോകാറില്ല. ഈ വിവരം പഞ്ചായത്ത് പ്രസിഡന്റ് ഡിഎം.ഒയെ വിളിച്ച് പറയുകയും ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്.