04-chittar

ചിറ്റാർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യമെത്തിച്ച് വയ്യാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് . ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽ.പി സ്‌കൂളിലാണ് കമ്യുണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ബാങ്ക് പ്രസിഡണ്ട് ബിജു പടനിലം ഭക്ഷ്യധാന്യങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രവികല എബിക്ക് കൈമാറി. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ മോഹനൻ പൊന്നുപിള്ള , രജി തോപ്പിൽ ,റോയി ,ഗ്രാമ പഞ്ചായത്ത് അംഗം ഓമന പ്രഭ എന്നിവർ പങ്കെടുത്തു .
ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നുണ്ട്.