pond

തോലുഴം: കൊവിഡ് 19 ഭയന്ന് വീടിനുള്ളിൽ കഴിയുന്ന തക്കംനോക്കി മോഷണവും. തട്ട പാറക്കര പൂവണ്ണു വിളയിൽ റിട്ട. സർവ്വേ ഉദ്യോഗസ്ഥൻ പി.കെ. ചന്ദ്രശേഖരന്റെ പാതിവളർച്ചയെത്തിയ 5000 ഒാളം വളർത്തുകരിമീനാണ് നഷ്ടമായത്. പാറക്കര ഉടയൻകാവിന് സമീപമുള്ള വയലിൽ നിർമ്മിച്ച പത്തരസെന്റ് കുളത്തിൽ വളർത്തിയ കരിമീൻ ബുധാനാഴ്ച രാത്രിയിൽ മോഷണം പോയതായാണ് പരാതി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പെൻഷനായി ലഭിച്ച തുകയ്ക്ക് പുറമേ ലോണുമെടുത്ത് കുളം നിർമ്മിച്ച് മീൻവളർത്തൽ ആരംഭിച്ചത്. ഒന്നിന് 8 രൂപ നിരക്കിൽ തുറവൂർ തൈക്കാട്ടുശേരിയിൽ നിന്ന് 4 മാസംമുൻപ് വാങ്ങിയതാണ് കരിമീനുകൾ. മുഴുവൻ മീനും നഷ്ടമായതായി കൊടുമൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട്.