rasheed

പത്തനംതിട്ട: കൊവിഡ് 19 കാലത്തെ സർക്കാറിന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒട്ടും നടക്കാൻ സാധിക്കാത്ത ഭിന്നശേഷി ജീവനക്കാരൻ. ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് റഷീദ് ആനപ്പാറയാണ് ഒരു മാസത്തെ മുഴുവൻ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകാൻ മേലധികാരി കൂടിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമ്മതപത്രം നൽകിയത്.
പ്രളയ കാലത്തു സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ പങ്കെടുത്ത് റഷീദ് ആനപ്പാറ ഒരു മാസത്തെ ശമ്പളം നൽകി.