അടൂർ: വ്യാജമദ്യം ഉണ്ടാക്കാൻ ശേഖരിച്ചു വച്ച 35 ലിറ്റർ കോട പിടികൂടി. സംഭവത്തിൽ പാടം തുമ്പമൺ പള്ളിയേമ്പിൽ വീട്ടിൽ സത്യേന്ദ്രൻ (57) നെയാണ് അടൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും കൂടൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച പാടം ഭാഗത്ത് എക്സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കോട കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ.കെ. റെജിമോൻ, പ്രിവന്റിവ് ഓഫീസർമാരായ സി.അനിൽകുമാർ,വേണുക്കുട്ടൻ,സി.ഇ.ഒ മാരായ ഗിരീഷ്, ഹരിഹരൻ ഉണ്ണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹസീല,റെംജി എന്നിവർപരിശോധനയിൽ പങ്കെടുത്തു.
അടൂർ: പള്ളിക്കൽ ഇളംപള്ളിൽ മുറിയിൽ ചക്കൻ ചിറമേലേതിൽ വീട്ടിൽ പ്രസാദ് വ്യാജമദ്യം ഉണ്ടാക്കാൻ സൂക്ഷിച്ച 60 ലിറ്റർ കോട എക്സൈസ് പിടികൂടി. സംഭവത്തിൽ പ്രസാദിനെതിരെ കേസെടുത്തു. എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പ്രഭാകരൻ പിള്ള, വേണുകുട്ടൻ,സി.ഇ.ഒ മാരായ അരുൺ, ഹരിഹരൻ, ഉണ്ണി, റെംജി എന്നിവർ പങ്കെടുത്തു.