പത്തനംതിട്ട: ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 9 പേരെക്കൂടി ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ദിവസം 17പേരെ കണ്ടെത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിയ ജില്ലക്കാരുടെ എണ്ണം 26ആയി. ഇവരിൽ ഒരാൾ ഡൽഹിയിൽ വച്ച് മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. നാലു പേർ ഇപ്പോഴും ഡൽഹിയിൽ തുടരുന്നുണ്ട്. രണ്ടു പേർ നിലവിൽ ജില്ലയ്ക്ക് പുറത്ത് ഉണ്ട്. ഒൻപതു പേരെ വിവിധ ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും അവരിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്ത് ഹോം ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. മറ്റുളളവരെല്ലാം ഹോം ഐസൊലേഷനിൽ ആണ്.