ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ 46പേരെ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം തുമ്പമൺ സ്വദേശിക്ക്‌ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന റൂട്ട്മാപ്പ് പ്രകാരം കൊറോണ ബാധിതൻ മുളക്കുഴ പള്ളിപടിയിലുള്ള ഹോട്ടലിൽ എത്തിയിരുന്നു.ഹോട്ടലിലെ ജീവനക്കാരും അവർ ഇടപെട്ട തൊട്ടടുത്ത പച്ചക്കറിക്കട, മീൻകടയിലെ ആൾക്കാർ, ആ സമയത്ത്‌ ഹോട്ടലിൽ ഉണ്ടായിരുന്ന ആൾക്കാർ എന്നിവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.