പത്തനംതിട്ട: ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് വീട്ടിൽ നമസ്‌കാരം നിർവഹിച്ചതിന് പത്തനംതിട്ട മദീന ജംഗ്ഷനിൽ ഗ്രീൻ ഗാർഡനിൽ നജീം രാജൻ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നജീമിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു വെളളിയാഴ്ച നമസ്‌കാരം. ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.
ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ 387 കേസുകളിലായി 388 പേരെ അറസ്റ്റ് ചെയ്യുകയും 318 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.