04-sob-thomas

പന്തളം : മരുമകൻ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീട്ടിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. കുളനട പനങ്ങാട് തെക്കേപുറത്തൂട്ട് വീട്ടിൽ പി.സി.തോമസാണ് (71) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു മരണം. സെൻട്രൽ ബാങ്കിൽ നിന്ന് മാനേജരായി വിരമിച്ചതാണ് തോമസ്. ഹൃദയ സംബന്ധമായ ചികിത്സയെ തുടർന്ന് വീട്ടിൽവിശ്രമത്തിലായിരുന്നു. പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് തോമസിന്റെ സ്രവം ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ മോളമ്മ തോമസ്. മക്കൾ: ഡൈനി ജോർജ്, ഡൈനു തോമസ്. മരുമക്കൾ: ജോർജ് വർഗീസ്, സിമി ഡൈനു.