തിരുവല്ല: കോവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കുളള രോഗ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി. നഗരസഭ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്കുള്ള മരുന്നുകളാണ് വിതരണം ചെയ്യുന്നത്. കുറ്റപ്പുഴ നഗരസഭ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കുന്ന നടപടികളും പുരോഗമിക്കുന്നതായി ചെയർമാൻ അറിയിച്ചു.