തിരുവല്ല: യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി സുമനസുകളുടെ അടുക്കള തോട്ടങ്ങളിൽ നിന്നും ശേഖരിച്ച വിഷരഹിത പച്ചക്കറികളും വാഴയിലയും യൂത്ത് കോൺഗ്രസ് കുറ്റൂർ പഞ്ചായത്തിലെ കമ്യുണിറ്റി കിച്ചണിൽ എത്തിച്ചു കൊടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥിന് യൂത്ത് കെയർ നിയോജക മണ്ഡലം വോളൻറിയർ അഭിലാഷ് വെട്ടിക്കാടൻ കൈമാറി.യൂത്ത് കെയർ ജില്ലാ വോളിന്റിയർ വിശാഖ് വെൺപാല,വാർഡ് മെമ്പറുമാരായ അനീഷ് തോമസ്,ഹരികൃഷ്ണൻ, ബിന്ദു മോൻസി, ജയ ബിജു ,യൂത്ത് കെയർ വോളന്റിയറുമാരായ ജയദേവൻ,ജയ്സൺ പടിയറ,സെജിൻ എം രാജു,രഞ്ജിത്ത് പൊന്നപ്പൻ, റ്റിന്റു കുറ്റൂർ, ബ്ലസൻ പി കുര്യൻ എന്നിവർ നേതൃത്വം നൽകി .