1
സത്യനും കുടുംബവും മാസ്ക് നിർമാണത്തിൽ

പള്ളിക്കൽ: കോവിഡ് പ്രതിരോധത്തിൽ തങ്ങളുടെ പങ്കുമായി പള്ളിക്കലിൽ ഒരു കുടുംബം. മാസ്ക് നിർമ്മാണത്തിലാണ് അവർ. പള്ളിക്കൽ മേക്കുന്നുമുകൾ പാലത്തിന്റെ തെക്കെതിലെ സത്യൻ, ഭാര്യ കൃഷ്ണപ്രിയ, മകൾ ശ്രുതികൃഷ്ണ എന്നിവരാണ് തങ്ങളാലായത് നൽകി പ്രതിരോധത്തിൽ പങ്കാളികളാകുന്നത്. എട്ടാം ക്ലാസുകാരിയായ ശ്രുതികൃഷ്ണയാണ് മാസ്‌ക് നിർമ്മാണം എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമായ വിമൽകൈതക്കലിനെ അറിയിച്ചു. ഇതിനോടകം 500 മാസ്കുകൾ നിർമ്മിച്ചു കഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് സത്യൻ. ഈ കുടുംബം തുന്നുന്ന മാസ്കുകൾ സന്നദ്ധ പ്രവർത്തകരാണ് വിതരണം ചെയ്യുന്നത്.