കടമ്പനാട് : ലോക്ക് ഡൗൺ കാലയളവിൽ വീടുകളിലേക്ക് പച്ചക്കറി തൈകളുമായി വീടുകളിലേക്ക് കടന്നുചെല്ലുകയാണ് കടമ്പനാട് പഞ്ചായത്ത്‌പ്രസിഡന്റും സഹപ്രവർത്തകരും.ലോക്ക് ഡൗൺ സമയം പച്ചക്കറിക്കൃഷിക്ക് വിനിയോഗിക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വാർഡിലും പച്ചക്കറി തൈകൾ നൽകുവാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.വെണ്ടയ്‌ക്ക,വഴുതനങ്ങ, മുളക്,വെള്ള കാന്താരി,പച്ച കാന്താരി, അമരയ്ക്ക പയർ,പയർ,പാവൽ, പടവലം, തക്കാളി, എന്നിവയുടെ തൈകളാണ് നൽകുന്നത്.ഒരു വാർഡിൽ 100 കുടുംബങ്ങളിലെങ്കിലും പച്ചക്കറി കൃഷി തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ അജീഷ് കുമാർ പറഞ്ഞു.ലോക്ക് ഡൗൺ കാലയളവിലെ പച്ചക്കറി കൃഷി പദ്ധതി 17-ാം വാർഡ് മെമ്പർ ബി.രഞ്ജിത്തിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.