തിരുവല്ല: കൊവിഡ് 19 പ്രതിസന്ധി മൂലം കടകള്‍ അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികളുടെ വാടക ഒഴിവാക്കിയതിനെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയെ അഭിനന്ദിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാറിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാവുംഭാഗം, മാര്‍ക്കറ്റ്, സില്‍വര്‍ ജൂബിലി കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, മഞ്ഞാടി, തിരുമൂലപുരം എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്കാണ് ഒരു മാസത്തെ (മാര്‍ച്ച്) വാടക ഒഴിവാക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.