kitchen
പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ പ്രവാസി മലയാളിയായ വെൺപാല കെ.പി.വിജയന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനിമോള്‍ ജോസിനു കൈമാറുന്നു.

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പ്രവാസി മലയാളിയായ വെൺപാല കെ.പി.വിജയന്‍ 10 ദിവസം നല്‍കുവാനുള്ള അരിയും പച്ചക്കറിയും ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും എത്തിച്ചു കൊടുത്തു. അവശ്യ സാധനങ്ങൾ കെ.പി.വിജയന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോള്‍ ജോസിനു കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഈപ്പന്‍ കുര്യന്‍,സതീഷ് ചാത്തങ്കരി, അംഗങ്ങളായ ക്രിസ്റ്റഫര്‍ഫിലിപ്പ്, ആനി ഏബ്രഹാം, ഏലിയാമ്മ തോമസ്,വിലാസിനി ഷാജി, ആശാ ദേവി,പി.ജി.പ്രകാശ്, ശാന്തമ്മ ആര്‍.നായര്‍, വിലാസിനി ദയാനന്ദന്‍, അസി.സെക്രട്ടറി രാജേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.പി.വിജയൻ ചാരിറ്റബിള്‍ ട്രസ്റ്റ് നാട്ടിലും വിദേശത്തുമായി ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നു.