തിരുവല്ല: ഓതറയിൽ ഡസ്റ്റർ കാറിൽ കടത്തിക്കൊണ്ടുവന്ന 4 .5 ലിറ്റർ വിദേശമദ്യവുമായി യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇരവിപേരൂർ കിഴക്കനോതറ പഴയകാവ് വേട്ടുക്കുന്നിൽ സുനിൽ (37 ),ചെങ്ങന്നൂർ പുത്തൻകാവ് അങ്ങാടിക്കൽ കൊച്ചുപ്ളാമോടിയിൽ വീട്ടിൽ ഗോപു (21 ) എന്നിവരാണ് അറസ്റ്റിലായത്. ഒരുലിറ്റർ രണ്ടായിരത്തിലധികം രൂപയ്ക്ക് വിൽക്കാനായി ഇവർ കൊണ്ടുവന്നതാണെന്നു പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ സ്വദേശിയായ സുബിയാണ് ഇവർക്ക് കാറും മദ്യവും വിൽപ്പനയ്ക്കായി നൽകിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെയും കേസെടുത്തു. ലോക്ക് ഡൌൺ പരിശോധനയ്ക്കിടെ ഇന്നലെ രാവിലെ ഓതറ വടികുളം ഭാഗത്ത് നിന്നാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു തിരുവല്ല എസ്.ഐ പി.എസ് വിനോദ്, എസ്.ഐമാരായ സലിം,എം.ആർ.സുരേഷ്, ഉണ്ണി, എ.എസ്.ഐ സാബു,സി.പി.ഓ മാരായ അരുൺ, ശ്രീകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.