വകയാർ: ലോക് ഡൗൺ സമയത്ത് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വകയാർ കൊല്ലൻ പിടയ്ക്കും, മ്ലാന്തടത്തിനുമിടയിലുള്ള വളവിൽ കലുങ്കിന് സമീപം സ്വകാര്യ വ്യക്തി റോഡിലേക്കിറക്കി അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി. ലോക്ഡൗൺ സമയത്ത് നടക്കുന്ന ഈ അനധികൃത നിർമ്മാണത്തിനെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.