അടൂർ : താലൂക്കിലെ കോവിഡ് 19 വിരുദ്ധ പ്രവർത്തന മേഖലകളിൽ പൂർവവിദ്യാർത്ഥി സംഘടനകളും. അടൂർ സെന്റ് മേരീസ് എം.എം യു.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ മേൽനോട്ടത്തിൽ കുടിവെള്ളവും ഭക്ഷണ സാധനങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബിനു വട്ടവേലിൽ, പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ മുഹദ് സഹീർ,ജെൻസി കടുവങ്കൽ, ബിനു പി. രാജൻ, ഷിബു എന്നിവർ നേതൃത്വം നൽകി.