ചെങ്ങന്നൂർ :ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലായി ഒറ്റപ്പെട്ട് കഴിയുന്നവർക്കും ,കിടപ്പു രോഗികൾക്കും,നിരീക്ഷണത്തിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഭക്ഷണമൊരുക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സമൂഹ അടുക്കളകളിലേക്ക് വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50,000 രൂപയുടെ അരി,പലചരക്ക്,പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു നൽകി.സമിതി ഏരിയ പ്രസിഡന്റ് കെ. പി മുരുകേശൻ കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എയ്ക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി.ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരുണ സെക്രട്ടറി എൻ ആർ സോമൻപിള്ള, സമിതി ഏരിയ സെക്രട്ടറി സതീഷ് നായർ,സുനു തുരുത്തിക്കാട്,മാമൻ ഉമ്മൻ,മനോജ്,രാജേഷ്,ബിജു,റെജി,ജോൺസൻ എന്നിവർ പങ്കെടുത്തു.