അടൂർ: മണ്ണടി കന്നിമല കുന്നുകളിൽ വീണ്ടും വൻതീപിടിത്തം. കഴിഞ്ഞദിവസത്തെ കന്നിമല ക്വാറിക്ക് ചുറ്റുമുള്ള 10 ഏക്കറിലെ പുറത്ത് ജൈവസമ്പത്തും കൃഷിയും ജീവജാലങ്ങളും കത്തിനശിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് 2013 ൽ അടച്ചുപൂട്ടിയ കന്നിമല ക്വാറി പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടന്നുവരവേ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. കന്നിമലയിലെ ഏക്കറുകണക്കിന് സർക്കാർ വക തരിശുഭൂമി വ്യാജരേഖകൾ ചമച്ച് ചില സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തി. ശേഷിക്കുന്ന 42 ഏക്കർ 63 സെന്റ് ഭൂമിയിൽ 20 ഏക്കർ കൃഷിക്കായി 72, 85 കാലഘട്ടങ്ങളിൽ പട്ടയം നൽകിയത്. സമഗ്രമായ അന്വേഷണം നടത്തണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത്, സെക്രട്ടറി റജിമലയാലപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.