മല്ലപ്പള്ളി: കോവിഡ് വ്യാപനത്തിന് കൂടുതൽ സാദ്ധ്യതയുള്ള ജില്ല എന്ന നിലയിൽ ഏതു സാഹചര്യത്തേയും നേരിടാൻ കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് എം.പുതുശേരി ആരോഗ്യമന്ത്രിക്ക് കത്തെഴുതി.ജില്ലയിൽ സർക്കാർ മേഖലയിൽ 10 വെന്റിലേറ്ററുകൾ മാത്രമാണുള്ളതെന്നും,സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കൂടി കണക്കിലെടുത്താലും തീരെ അപര്യാപ്തമാണെന്നും അടിയന്തരമായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കത്തിൽ തുടരുന്നു.