പത്തനംതിട്ട : കൊവിഡ് 19 കാലത്ത് പാവപെട്ടവർക്കും വീടില്ലാത്തവർക്കും ദാരിദ്ര്യം അനുഭവിക്കുന്നവർക്കും വേണ്ടി സംസ്ഥാനത്തെ എല്ലായിടങ്ങളിലും കമ്മൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.കോർ പ്രേഷനുകളിലും,മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റടുത്തിട്ടുള്ളത്.ആയിരക്കണക്കിനാളുകളാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രയോജനം ലഭിക്കുന്നത്.എന്നാൽ ജില്ലാ ആസ്ഥാനത്ത് പി.ഡബ്ലി.യുഡി ഗസ്റ്റ് ഹൗസിനോട് ചേർന്ന് കുടുംബശ്രീ നടത്തി കൊണ്ടിരിക്കുന്ന ഹോട്ടലാണ് കമ്മ്യൂണിറ്റി കിച്ചനെന്ന് ആരോപണമുണ്ട്.ഫലത്തിൽ പത്തനംതിട്ട മുനിസിപ്പാലിറ്റി പത്തനംതിട്ടയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടില്ല. പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ 32 വാർഡുകൾക്കും ആവശ്യമായ യാതൊന്നും ചെയ്തു കൊടുക്കാൻ കഴിയുന്നില്ല. അത് പ്രതിഷേധർഹമാണ്.കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് സി.പി.ഐ മണ്ഡലം മണ്ഡലം സെക്രട്ടറി വി.കെ പുരുഷോത്തമൻ പിള്ള ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ എന്നിവർ ആവശ്യപ്പെട്ടു.