പത്തനംതിട്ട: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മുൻഗണന വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് ) ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള ) ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അന്ത്യോദയ കാർഡിന് (മഞ്ഞ ) നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം (30 കി. ഗ്രാം അരി + 5 കി.ഗ്രാം ഗോതമ്പ് ) സൗജന്യമായി ലഭിക്കും. മുൻഗണന കാർഡിന് (പിങ്ക് ) കാർഡിനുള്ള ഓരോ അംഗത്തിനും 5 കി.ഗ്രാം വീതം ഭക്ഷ്യധാന്യം (4 കി ഗ്രാം അരി + 1 കി.ഗ്രാം ഗോതമ്പ്) സൗജന്യമായി നൽകും. മുൻഗണനേതര വിഭാഗങ്ങൾക്ക് (നീല, വെള്ള )കുറഞ്ഞത് 15 കി. ഗ്രാം അരി ലഭിക്കും. 15 കിലോയിൽ കൂടുതൽ അരി നിലവിൽ ലഭിക്കുന്ന നീല കാർഡുടമകൾക്ക് തുടർന്നും അത് ലഭിക്കുന്നതാണ്. ഇതും സൗജന്യമായിരിക്കും.
അതുകൂടാതെ ഏപ്രിൽ 20 മുതൽ കേന്ദ്രസർക്കാർ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗക്കാർക്ക് (മഞ്ഞ, പിങ്ക് ) ഓരോ അംഗത്തിനും 5 കിലോ അരി അധിക വിഹതമായി വിതരണം ചെയ്യും. മണ്ണെണ്ണ 40 രൂപ നിരക്കിലും പഞ്ചസാര (എ എ വൈ കാർഡിന് ) മാത്രം 21 രൂപ നിരക്കിലും ആട്ട (17 രൂപ വീതവും മുൻഗണനേതര കാർഡുകൾക്ക് 2 3 കി.ഗ്രാം വീതം ) ഇവ പതിവുവിഹിതം പൈസ കൊടുത്തുതന്നെ വങ്ങേണ്ടുന്നതാണന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.