പത്തനംതിട്ട : സ്‌പോർട്സ് കൗൺസിൽ നേതൃത്വത്തിൽ 200 അതിഥി തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. രാവുംപകലും സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇളനീർ വിതരണവും നടത്തി. പതിനഞ്ചോളം വളന്റിയർമാർ സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. കലക്ടറുടെ നിർദ്ദേശപ്രകാരം രണ്ടുദിവസം സാധനസാമഗ്രികൾ എത്തിക്കുന്നതിനു കളക്ടറേറ്റിൽ സഹായം നൽകി. പൊലീസിനെ സഹായിക്കാൻ വാളന്റിയേഴ്സിനെ നൽകാൻ സന്നദ്ധമാണെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കത്തുനൽകിയിട്ടുള്ളതായി ജില്ലാ സ്‌പോർട് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു.