umadevi

പത്തനംതിട്ട: 31 വർഷത്തെ അദ്ധ്യാപനജീവിതത്തിൽ നിന്ന് മാർച്ച് 31ന് വിരമിച്ച തുമ്പമൺ നോർത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മലയാള അദ്ധ്യാപിക എസ്.കെ.ഉമാദേവി അവസാന ശമ്പളം കൊവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

62,400 രൂപയുടെ ട്രഷറി ചെക്ക് പത്തനംതിട്ട ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യുവിന് കൈമാറി. 1989 ൽ മലപ്പുറം പാണ്ടിക്കാട് ഗവ. സ്‌കൂളിൽ അദ്ധ്യാപന ജീവിതം ആരംഭിച്ച ഉമാദേവി 13 വർഷം തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സേവനം അനുഷ്ടിച്ചു. ഊന്നുകൽ മുകളുകാലായിൽ പരേതനായ എം.ആർ മണിലാലിന്റെ ഭാര്യയാണ്.