ഓമല്ലൂർ: നിർദ്ധനകുടുംബത്തിലെ തലച്ചോർസംബന്ധമായ അസുഖം ബാധിച്ച് കിടപ്പിലായ 12വയസുകാരന് സേവാഭാരതി തുണയായി.തലച്ചോറിൽ വെള്ളം കെട്ടി നിൽക്കുന്ന അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓപ്പറേഷന് വിധേയനായ മഞ്ഞിനിക്കര രഞ്ജിത്ത് നിവാസിൽ രഞ്ജിത്തിന് (12) ആണ് സേവാഭാരതിപ്രവർത്തകർസഹായവുമായെത്തിയത്.ഓപ്പറേഷന് ശേഷം 20ദിവസത്തോളം രഞ്ജിത്ത് ആശുപത്രിയിൽ കഴിയേണ്ടതായി വന്നു.ഇതിനുശേഷം വീട്ടിലെത്തി. പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോകേണ്ട ദിവസം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വാഹനം ലഭിക്കാതെയും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വിഷമിച്ച കുടുബത്തിന്റെ അവസ്ഥ അറിഞ്ഞ സേവാഭാരതി പ്രവർത്തകർരഞ്ജിനെ കൊണ്ട്പോകാനുള്ള ആംബുലൻസ് ഏർപ്പാടാക്കുകയും ചികിത്സാധനസഹായം നൽകുകയും ചെ യ്തു.വരുമാന മാർഗവും ഇല്ലാത്ത രഞ്ജിത്തിന്റെ കുടുംബം അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലാണ് താമസം.സേവന പ്രവൃത്തനങ്ങൾക്ക് സേവാഭാരതി ഓമല്ലൂർ യൂണിറ്റ് പ്രസിഡന്റ് എം.എൻ. ബാലചന്ദ്രൻ ജനറൽസെക്രട്ടറി അഡ്വ.സുനിൽബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻരവീന്ദ്രവർമ്മ.മോഹിത് ജി.ചെറിയത്തുമല എന്നിവർ നേതൃത്വം നൽകി.