06-ambadi
മർദ്ദനത്തിൽ പരിക്കേറ്റ അമ്പാടി. എസ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ

ചെങ്ങന്നൂർ: സേവാഭാരതി പ്രവർത്തകന് പൊലീസിന്റെ ക്രൂരമർദ്ദനം. ചെങ്ങന്നൂർ മലയിൽ പുത്തൻവീട്ടിൽ അമ്പാടിയാണ് (24) മർദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഐ.ടി

.ഐ ജംഗ്ഷനിൽ തടഞ്ഞു നിറുത്തി എവിടെ പോവുകയാണ് എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. ലാത്തി കൊണ്ട് അടിച്ചതിന് ശേഷം സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിയ്ക്കുകയും വയറിൽ ചവിട്ടുകയും ചെയ്തു. സേവാഭാരതിയുടെ പ്രവർത്തകനാണെന്നും പൊലീസ് അനുവദിച്ച പാസ് തന്റെ പക്കൽ ഉണ്ടെന്നു പറഞ്ഞിട്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സന്നദ്ധപ്രവർത്തകൻ പറഞ്ഞു.സേവാഭാരതിയുടെ ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരനാണ് മർദ്ദനമേറ്റ അമ്പാടി. സേവാഭാരതി കഴിഞ്ഞ ഒരാഴ്ചയായി പോലീസ് സ്റ്റേഷനിലും ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളിലും ഭക്ഷണ വിതരണം നടത്തുന്നുണ്ടായിരുന്നു. ഭക്ഷണ വിതരണത്തിന്റെ ആവശ്യത്തിനായി പോയി തിരിച്ചു പോയപ്പോഴായിരുന്നു പൊലീസ് മർദ്ദനം.ഡി.ജി.പി, എസ് പി എന്നിവർക്ക് പരാതികൾ അയച്ചതായും സേവാഭാരതി ചെങ്ങന്നൂർ സെക്രട്ടറി ഗിരീഷ് നടരാജൻ പറഞ്ഞു. പരുക്കേറ്റ അമ്പാടിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.