നാരങ്ങാനം: പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നാരങ്ങാനം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കളും പലവ്യഞ്ജനങ്ങളും എത്തിച്ചു നൽകി.ദിവസം 150 ഓളം പേർക്ക് ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. യൂണിറ്റ് പ്രസിഡന്റ് വി.ആർ. ത്രിവിക്രമൻ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന് സാധനങ്ങൾ കൈമാറി.