മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിൽ കെ.സി. ഫിലിപ്പ് ലൈസൻസിയായിട്ടുള്ള 9-ാം നമ്പർ റേഷൻ കടയുടെ ലൈസൻസ് സ്റ്റോക്കിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. മല്ലപ്പള്ളി തഹസീൽദാർ ടി.എ മധുസൂദനൻ നായർ,താലൂക്ക് സപ്ലൈ ആഫീസർ ആർ. അഭിമന്യു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ യു. അല്ലി എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ എട്ട് ക്വിന്റലോളം ഭക്ഷ്യവസ്തുക്കളുടെ കുറവ് കണ്ടെത്തിയിരുന്നു ഇതേ തുടർന്നാണ് താലൂക്ക് സപ്ലെ ഓഫീസർ നടപടി സ്വീകരിച്ചത്.കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള വിതരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.