anil

പത്തനംതിട്ട : കൊവിഡ് 19 വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾക്കായി സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ സ്‌പോർട് കൗൺസിൽ. ജില്ലാ ഭരണകൂടം, പൊലീസ് എന്നിങ്ങനെ ആവശ്യം കൂടുതലായുള്ളയിടങ്ങളിൽ വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാക്കാനാണ് തീരുമാനമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു. രണ്ടു ദിവസമായി കളക്ടറേറ്റിൽ ഭക്ഷണകിറ്റുകൾ ഒരുക്കുന്നതിലും സ്‌പോർട്‌സ് കൗൺസിൽ വോളന്റിയേഴ്‌സും പങ്കാളികളാകുന്നുണ്ട്. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ, അതിഥി തൊഴിലാളികൾ, അലഞ്ഞുതിരിഞ്ഞുനടക്കുന്നവർ എന്നിവരുൾപ്പടെയുള്ളവർക്ക് 200 ഭക്ഷണപ്പൊതികൾ നൽകി.